പാണഞ്ചേരി സഹകരണ ബാങ്ക്: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരില്ലാത്ത വിജയം


പട്ടിക്കാട് . പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾക്ക് എതിരില്ലാത്ത വിജയം. സി.പി വില്യംസ്, സുരേന്ദ്രൻ, ഷാജി മുണ്ടേക്കാട്ട്, കെ.എസ് നാരായണൻ, സംഗിതൻ ടി.എസ്, മനു പുതിയാമഠം, സുബിൻകുമാർ എ.ജി, ബാബു, ശിവപ്രശോഭ്, ഷിജോൺ, രതിമോൾ പി.പി, അനുപമ, അനിത വിനോദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.  മെയ് രണ്ടിനായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. മെയ് 3ന് സൂക്ഷ്മ പരിശോധനയും നാലിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും പിന്നിട്ടതോടെ ഭരണസമിതിയിലേക്ക് 13 എൽഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  ഇത് നാലാം തവണയാണ് ബാങ്ക് ഭരണസമിതിയിലേക്ക് എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്  മെയ് 20ന് നടക്കും.



Post a Comment

0 Comments