ആൽപ്പാറ സെന്ററിൽ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം


ആൽപ്പാറ. പീച്ചിഡാം റോഡിൽ ഇവിയു പടി ബസ് സ്റ്റോപ്പിന് സമീപം ഓട്ടോയിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ കണ്ണാറ വഴുതോട്ടിൽ വി.ആർ. രാഹുലിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിനാണ് അപകടം ഉണ്ടായത്. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന ഓട്ടോയിൽ പട്ടിക്കാട് ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രാഹുലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുയായിരുന്നു.



Post a Comment

0 Comments