കണ്ണാറ യാക്കോബായ പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി


കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ബേസിൽ തെക്കുംമടം കൊടിയേറ്റി. മെയ് 4,5,6,7 (വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലാണ് പെരുന്നാൾ. മെയ് 4 ന്  മഞ്ഞക്കുന്ന് കുരിശും തൊട്ടിയിലും 5 ന് മാരായ്ക്കൽ കുരിശുംതൊട്ടിയിലും ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിക്കും. പ്രധാന പെരുന്നാൾ ദിനമായ മെയ് 6 ന് വൈകിട്ട് 7 മണിക്ക് പള്ളിയിൽ നിന്ന് മാരായ്ക്കൽ കുരിശും തൊട്ടിയിലേക്ക് പ്രദക്ഷിണവും തുടർന്ന് ആശീർവാദവും നേർച്ചസദ്യയും ഉണ്ടാകും എന്ന് വികാരി ഫാ. ബേസിൽ തെക്കുംമടത്തിൽ,  ട്രസ്റ്റി കെ.പി. ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി കെ.വി. മനോജ് കദളിപ്പറമ്പിൽ എന്നിവർ അറിയിച്ചു.



Post a Comment

0 Comments