പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വർഷത്തെ സ്‌കൂൾ തല സമ്മർ ക്യാമ്പ് നടത്തി. ഐ ആം ദ സൊല്യൂഷൻ എന്ന പ്രമേയത്തെ ആപ്‌സദമാക്കി നടത്തിയ ക്യാമ്പ് പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ചു. സിപിഒ മാരായ സുകുമാരൻ മാസ്റ്റർ, സജിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏപ്രിൽ 25 മുതൽ 29 വരെയാണ് ക്യാമ്പ് നടത്തിയത്. സസ്റ്റെയ്‌നബിൾ കൺസംഷൻ ആന്റ് ബിൽഡിംഗ് ഹെൽത്തി മൈന്റ് ഇൻ ഹെൽത്തി ബോഡി എന്നതായിരുന്നു പ്രധാന പ്രമേയം. പരിസ്ഥിതി, സമൂഹം, സമ്പദ്‌വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്ന വിവിധ സെഷനുകളും ആക്ടിവിറ്റികളുമാണ് നാല് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്.

0 Comments