മുടിക്കോട് വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


പട്ടിക്കാട്. ഇരുപത്തിമൂന്നാം വാർഡ് മുടിക്കോട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വാർഡ് മെമ്പർ ആരിഫ റാഫി പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ വീടുകളിലും കയറി സർവ്വേ എടുത്ത് ഡ്രൈ ഡേയെക്കുറിച്ച് ബോധവൽക്കരണം നടത്തി. വാർഡ് മെമ്പർ ആരിഫ റാഫി, സിഡിഎസ് മെമ്പർ റാഫിയ സുലൈമാൻ, ആശാവർക്കർ രജനി എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments