താണിപ്പാടത്ത് ഇന്നലെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.  പാലക്കാട് പന്നിയങ്കര സ്വദേശി തച്ചൻകുഴിയിൽ വീട്ടിൽ അജീഷ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല. താണിപ്പാടത്ത് യൂട്ടേണിന് സമീപമാണ് അപകടം നടന്നത്. അപകടം നടന്നയുടൻ ബൈക്ക് യാത്രക്കാരൻ തെറിച്ച് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 



Post a Comment

0 Comments