പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് സമ്മേളനം സഖാവ് നിധിൻ നഗറായ സിപിഎം പീച്ചി ബ്രാഞ്ച് ഓഫീസിൽ നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ.വി വൈശാഖൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഞ്ജയ് എ. അധ്യക്ഷത വഹിച്ചു. മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം, എക്‌സിക്യൂട്ടീവ് അംഗം ജീസ്, പീച്ചി മേഖല സെക്രട്ടറി മോബി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സിറിൽ ജോർജ്ജ്, സിപിഐഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി എം.എസ് കുഞ്ഞപ്പൻ, ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് ജോ.സെക്രട്ടറി അനുപ്രിയ, ഫാസിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി മുഹമ്മദ് ഫാസിൽ, പ്രസിഡന്റ് വിഷ്ണുപ്രിയ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


0 Comments