പട്ടിക്കാട്. ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്ന വിലങ്ങന്നൂർ അമ്പലകുന്ന് കോയിക്കൽ ജയിംസിന്റേയും ജെമിലിയുടേയും വീട് പുനർനിർമ്മിച്ച് നൽകി. വിലങ്ങന്നൂരിലെ വ്യാപാരിയായ സജി ജോർജ്ജ് വെള്ളമുണ്ടയ്ക്കലാണ് പുനർനിർമ്മാണത്തിന് ധനസഹായം നൽകിയത്. വാർഡ് മെമ്പർ ഷൈജു കുര്യൻ വീടിന്റെ ദുരവസ്ഥ സജി ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പുതുക്കി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു. കഷ്ടത അനുഭവിക്കുന്ന സഹജീവികളിൽ ദൈവത്തെ കണ്ടെത്താനുള്ള വലിയ മനസ്സുള്ളതുകൊണ്ടാണ് സജിക്കും കുടുംബത്തിനും ഈ വലിയ നന്മ ചെയ്യാൻ കഴിഞ്ഞതെന്ന് പി.പി. രവീന്ദ്രൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, റിട്ട. ലഫ്. കേണൽ രമണി ഐസക്, പീച്ചി ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ ബിജു, പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, എം.കെ. ശിവരാമൻ, ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ്, കെ.സി. ചാക്കോ, സജി താന്നിക്കൽ, കെ.വി. ബിനു, ദീപക് വെള്ളക്കാരി, കെ.എം. കുമാരൻ, എം.എ സജി, ജിനീഷ് മാത്യു, ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സജി ജോർജിനെയും, ഷൈജു കുര്യനെയും ആദരിച്ചു.


0 Comments