പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ (നാളെ) തിങ്കളാഴ്ച ലേലം ചെയ്യും

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലെ താഴെപ്പറയുന്ന കടമുറികൾ (നാളെ) തിങ്കളാഴ്ച രാവിലെ 11:30ന് പഞ്ചായത്ത് ഓഫീസിൽ വച്ച് ലേലം ചെയ്യുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അറിയിച്ചു. പട്ടിക്കാട് സെന്ററിൽ ഉള്ള മൂന്നാം വാർഡിലെ 876 ബി, 879 ബി, 882 ബി, 884 ബി, 885 ബി, 889 എഫ്, 889 എ, 890 എഫ്, 897 എഫ്, 898 എഫ്, 1033 ബി, 1034 ബി എന്നീ ഷോപ്പിംഗ് കോംപ്ലക്സ് മുറികളും, നാലാം വാർഡിലെ 31 ബി, 31 സി, 31 ഡി എന്നീ ഷോപ്പിംഗ് കോംപ്ലക്സ് മുറികളും, വാണിയംപാറയിലെ 7/374 മുറിയും, പട്ടിക്കാട് ബസ്റ്റാൻഡിൽ ഉള്ള നാലാം വാർഡിൽ ഉൾപ്പെടുന്ന 8 എ, 8 ബി, 8 സി, 8 ഡി, 8 ഇ എന്നീ മുറികളും ആണ് ലേലം ചെയ്യുന്നത്.



Post a Comment

0 Comments