പീച്ചി. 2023-24 അധ്യയന വർഷത്തെ പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി യോഗം പീച്ചി ഗവ.എൽപി സ്‌കൂളിൽ വെച്ച് ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ നടത്തിപ്പിനായി പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷനായിരുന്നു. ബിആർസി ട്രെയ്‌നർ സുനിൽ ജോൺ മാത്യു പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ജെ. ടെസ്സി, പിടിഎ പ്രസിഡന്റ് ലിമീഷ്, ഒഎസ്എ അംഗങ്ങളായ ഷിബു പോൾ, എം.ജെ. സിജു, പിടിഎ, എംപിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കുള്ള യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായി നൽകുന്നതിനായി ഒഎസ്എ സമാഹരിച്ച തുക പ്രവേശനോത്സവം ഹെഡ്മിസ്ട്രസിന് കൈമാറുമെന്ന് ഒഎസ്എ ഭാരവാഹികൾ അറിയിച്ചു.


0 Comments