പഞ്ചായത്തുതല പ്രവേശനോത്സവം; ശുചീകരണ പ്രവർത്തനങ്ങളിൽ രചന ക്ലബ്ബ് അംഗങ്ങളും പങ്കാളികളായി


പീച്ചി. 2023-24 അധ്യയന വർഷത്തെ പഞ്ചായത്തുതല പ്രവേശനോത്സവത്തിന് മുന്നോടിയായി പീച്ചി ഗവ.എൽ.പി സ്‌കൂളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പീച്ചി രചന ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലബ്ബ് പ്രസിഡന്റ് ശ്രീരാഗ് രമേശ്, സെക്രട്ടറി അലൻ ഷാജി, രക്ഷാധികാരി നിഖിൽ, ആൽവിൻ, അർജുൻ, അശ്വിൻ, വിഷ്ണുപ്രിയ, ജിസ്‌ന, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments