പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ ചേർന്നു. ചെമ്പൂത്ര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ തിരഞ്ഞെടുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ തുടങ്ങിയവയായിരുന്നു പ്രധാന അജണ്ട. വാർഡിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച 24 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ പീച്ചി പോലീസ് എഎസ്‌ഐ ജയേഷ്‌കുമാർ, ക്രൈംബ്രാഞ്ച് എഎസ്‌ഐ ദീപ, ഗുജറാത്തിൽ നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ദേശീയ ചാമ്പ്യനായ പി.ആർ അശ്വതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, പഞ്ചായത്ത് കോഡിനേറ്റർ ഐശ്വര്യ, അങ്കണവാടി ടീച്ചർമാരായ മീന, അജിത തുടങ്ങിയവർ പങ്കെടുത്തു.


0 Comments