ആൽപ്പാറ മുതൽ പള്ളിക്കണ്ടം വരെ പരീക്ഷണ അടിസ്ഥാനത്തിൽ നടന്ന ടാറിങ്
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ മലയോര ഹൈവേയുടെ പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഒന്നാം ഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. നാളെ (മെയ് 18 വ്യാഴം) രാവിലെ 8.30ന് പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് ചടങ്ങുകൾ നടക്കുക.
ഒന്നാം ഘട്ട ടാറിങ്ങിനു മുന്നോടിയായി പീച്ചി ഡാം റോഡിൽ ഇന്ന് പരീക്ഷണ ടാറിങ് നടത്തി. ആൽപ്പാറ മുതൽ പള്ളിക്കണ്ടം വരെയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ടാറിങ് നടത്തുന്നത്. പാണ്ടിപ്പറമ്പിൽ പുതിയതായി ആരംഭിച്ച ടാറിങ് മിക്‌സിങ് യൂണിറ്റിൽ നിന്ന് കൊണ്ടുവന്ന ഡെൻസ് ബിറ്റുമിൻ മെക്കാഡം ഉപയോഗിച്ചാണ് ട്രയൽ ടാറിങ് നടത്തിയത്. മലയോര ഹൈവേ നിർമ്മാണത്തിനായി ഡെൻസ് ബിറ്റുമിൻ മെക്കാഡാം ടാറിങ് ആണ് നടത്തുന്നത്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റൻറ് എൻജിനീയർ മാത്സൺ മാത്യൂ, എ.എക്‌സ്.ഇ. സജിത്ത് ഇ.ഐ എന്നിവർ മേൽനോട്ടം വഹിക്കും. ആസ്മാസ് കൺസ്ട്രക്ഷന് ആണ് നിർമ്മാണ ചുമതല.


0 Comments