പി.കെ.ആർ പിള്ളയുടെ വീട്ടിൽ മന്ത്രി കെ. രാജൻ സന്ദർശനം നടത്തി


കണ്ണാറ. അന്തരിച്ച പ്രശസ്ത സിനിമാനിർമ്മാതാവ് പി.കെ.ആർ പിള്ളയുടെ വീട്ടിൽ മന്ത്രി കെ. രാജൻ സന്ദർശനം നടത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് കണ്ണാറ മണ്ടൻചിറയിലുള്ള വസതിയിൽ മന്ത്രി എത്തിയത്. 

മലയാള സിനിമയ്ക്ക് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ബോക്‌സ് ഓഫീസ് തകർത്ത ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വ്യക്തിയായിരുന്നു പി.കെ.ആർ പിള്ളയെന്നും മൂല്യവത്തായ സിനിമ നിർമ്മിക്കുകയും അതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ചിത്രം, വന്ദനം പോലുള്ള സിനിമകളിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു. സിനിമ മേഖല പൂർണ്ണമായും ഉപേക്ഷിച്ച് കണ്ണാറയിൽ താമസം ആക്കിയെങ്കിലും ആ മേഖലയിലുള്ളവരും, പ്രദേശവാസികളുമായി മികച്ച ബന്ധം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗം എം. ബാലകൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments