റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു


പട്ടിക്കാട്. റോട്ടറി ക്ലബ്ബ് പാണഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റിന്റെ ഭാഗമായി പട്ടിക്കാട് സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളായ കുട്ടികൾക്ക് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. പട്ടിക്കാട് ഫൊറോന പള്ളി വികാരി ജോസ് പുതുക്കാട് പരിപാടി ഉദ്ഘാടനം ചെയ്യുകയും ക്ലബ്ബിന്റെ വകയായി സ്‌നേഹാലയത്തിനുള്ള ധനസഹായം കൈമാറുകയും ചെയ്തു. ക്ലബ് പ്രസിഡൻറ് തോമസ് വലിയ മറ്റം അധ്യക്ഷനായിരുന്നു. സ്‌നേഹാലയത്തിലെ അന്തേവാസികളായ കുട്ടികൾക്ക് വേണ്ടി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ക്ലബ്ബിൻറെ സഹകരണം തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് സ്‌നേഹഭവനിലെ 38 കുട്ടികളെയും, പീച്ചി സ്‌നേഹഭവനിലെ 15 കിടപ്പു രോഗികളെയും സ്‌നേഹവിരുന്നിൽ പങ്കെടുപ്പിച്ചു. റൊട്ടേറിയൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടിയും ഉണ്ടായിരുന്നു.  സെക്രട്ടറി എം.പി. ജോൺ, ട്രഷറർ രാജു പാറപ്പുറം എന്നിവർ സംസാരിച്ചു.



Post a Comment

0 Comments