പീച്ചി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) ആഭിമുഖ്യത്തിൽ കേരള മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടുകൂടി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തിൽ വെച്ച് ആരംഭിച്ച പരിശീലന പരിപാടി തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.കെ സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. നാറ്റ്പാക് ഡയറക്ടർ പ്രൊഫ. ഡോ. സാംസൺ മാത്യു അധ്യക്ഷത വഹിച്ചു. കേരളത്തിലെ 14 സോണുകളിലായുള്ള 300 ഓളം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്. ഈ പരിപാടിയുടെ അഞ്ചാം ബാച്ചിൽ ഉൾപ്പെട്ടിട്ടുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ 30 ഉദ്യോഗസ്ഥർക്കാണ് മെയ് 9 മുതൽ 11 വരെ പരിശീലനം നൽകുന്നത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കു റോഡ് എഞ്ചിനീറിങ്ങിൽ വേണ്ട പ്രായോഗിക പരിജ്ഞാനം നൽകുക വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എഞ്ചിനീയറിംഗ് എൻഫോഴ്‌സ്‌മെന്റ് എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റും രജിസ്ട്രാർ ഇൻ ചാർജുമായ ഷാഹിം എസ്, നാറ്റ്പാക് എറണാകുളം റീജിയണൽ ഓഫീസ് സയന്റിസ്റ്റ് ഇൻ ചാർജ് ബി. അനീഷ് കിണി എന്നിവർ പങ്കെടുത്തു.


0 Comments