പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11:30 യോടെ തൃശ്ശൂർ ഭാഗത്തുനിന്നും ആലത്തൂരിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാണിയംപാറ ബസ്റ്റോപ്പിന് മുന്നിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ച് സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ എത്തി യാത്രക്കാരെ പുറത്തെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഹൈവേ പോലീസും, 108 ആംബുലൻസ് സർവീസും സ്ഥലത്തെത്തിയിരുന്നു.


0 Comments