ബിജെപി പ്രവർത്തകർ മണിയൻ കിണർ കോളനിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു


പട്ടിക്കാട്. മണിയൻ കിണർ ആദിവാസി കോളിനിയിലെ കുട്ടികൾക്ക് ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി പ്രദീപ് പീച്ചി പഠനോപകരണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ സ്‌പോൺസർ ചെയ്ത അജിത മോനി പണിക്കർ, മകൾ മീനാക്ഷി എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ്, വേണു കൊമ്പഴ, ശിവൻ വാണിയംപാറ, ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ച അനിൽ ചന്ദ്രൻ, ബൂത്ത് പ്രസിഡൻറ് കൃഷ്ണൻ എ.ആർ., പ്രവർത്തകരായ ഷൈജു, മനു, രതീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments