പട്ടിക്കാട്. മലയോര ഹൈവേ നിർമ്മാണം എന്ന പേരിൽ നടക്കുന്നത് വെറും പ്രഹസനമാണെന്നും ഇപ്പോൾ നടക്കുന്നത് പീച്ചി ഡാം റോഡിന്റെ റീടാറിങ് മാത്രമാണെന്നുമുള്ള ആരോപണവുമായി യൂ ത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു.
2015ൽ എംപി വിൻസെന്റ് എംഎൽഎ മെക്കാടം ടാറിങ് നടത്തി പുനർനിർമ്മാണം നടത്തിയ റോഡിൽ കഴിഞ്ഞ വർഷം വിലങ്ങന്നൂർ മുതൽ പീച്ചി ഡാം വരെ റീടാറിങ് ചെയ്തിരുന്നു. എന്നാൽ പീച്ചീ റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ കുഴിയടയ്ക്കൽ മാത്രമാണ് മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
വഴുക്കുംപാറ വഴി പോകേണ്ട മലയോര ഹൈവേയുടെ റൂട്ട് മാറ്റി പീച്ചി ഡാം റോഡിലൂടെ ആക്കിയതിലൂടെ പാണഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയ്ക്ക് ഉണ്ടാകേണ്ടിയിരുന്ന വികസന മാണ് ഇല്ലാതാക്കിയത്. നിലവിൽ റോഡിന്റെ ഉപരിതലം പുതുക്കി വരയും ഇട്ട് റിഫ്‌ലക്ടറും സ്ഥാപിച്ച് ഉദ്ഘാടനം നടത്താനാണ് പരിപാടിയെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു ആരോപിച്ചു.

0 Comments