സിഐടിയു പട്ടിക്കാട് സ്‌കൂളിൽ ശുചീകരണം നടത്തി


പട്ടിക്കാട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സിഐടിയു വിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ശുചീകരണം നടത്തി. സംസ്ഥാന വ്യാപകമായി സ്‌കൂളുകൾ പോലെയുള്ള പൊതു കേന്ദ്രങ്ങളിൽ ഒരു ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സിഐടിയു പാണഞ്ചേരി പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശുചീകരണം നടത്താൻ  തീരുമാനിക്കുകയായിരുന്നു. സിഐടിയു പാണഞ്ചേരി പഞ്ചായത്ത് കോഓർഡിനറ്റർ കെ.വി ചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്‌സ്, പാണഞ്ചേരി മേഖല സെക്രട്ടറി പി.വി സുദേവൻ, പ്രിൻസിപ്പൽ എസ്.എസ് സിന്ധുഷ, എം രേണുക ടീച്ചർ, പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments