പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റിയംഗവും വാണിയംപാറ സ്വദേശിയുമായ സി.പി വില്യംസാണ് പുതിയ പ്രസിഡന്റ്. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമായ ഷിജോൺ ജോർജ് ആണ് വൈസ് പ്രസിഡന്റ്. ട്രഷറർ ആയി എ.കെ സുരേന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായി എം.എം ഷാജി, എ.ജി സുബിൻകുമാർ, പി.എസ് ശിവപ്രശോഭ്, ടി.എസ് സംഗീതൻ, കെ.എസ് നാരായണൻ, മനു പുതിയായാമഠം, എം.കെ ബാബു, പി.പി രതിമോൾ, അനുപമ അനിൽകുമാർ, അനിത വിനോദ് എന്നിവരും ചുമതലയേറ്റു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ലാ കോ ഓർഡിനേറ്ററുമായ ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം.ബാലകൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, എൻസിപി ജില്ലാ പ്രസിഡന്റ് എ.വി കുര്യൻ, സിപിഐ ഒല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി പി.ഡി.റെജി, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, മുൻ ബാങ്ക് പ്രസിഡന്റുമാരായ വിൽസൻ ചെമ്പനാൽ, സി.എം ദാമോദരൻ, കെ.വി ചന്ദ്രൻ, ചന്ദ്രശേഖരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments