പീച്ചി ശുദ്ധ ജല അക്വേറിയത്തിൽ സന്ദർശകർക്കു ചൂണ്ടയിട്ട് മീൻ പിടിക്കാൻ അവസരം


പീച്ചി. പട്ടികജാതി പട്ടികവർഗ്ഗ റിസർവയർ ഫിഷറീസ് സഹകരണ സംഘം എഫ്(ആർ) 748 നടത്തി വരുന്ന പീച്ചി ശുദ്ധ ജല അക്വേറിയത്തിൽ സന്ദർശകർക്കു ടിക്കറ്റ് നിരക്കിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ അവസരം. അക്വേറിയത്തിൽ ഒരുക്കിയിട്ടുള്ള ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന ബിസിനസ് സ്ട്രാറ്റെജി ആൻഡ് ഇക്കോ ഗ്രീൻ കൺസൾട്ടന്റ് സായി കൃഷ്ണ മേനോന് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു നിർവഹിച്ചു. അലങ്കാര മത്സ്യങ്ങൾ, അക്വേറിയം ടാങ്ക്, മിനി അക്വാപോണിക്ക്‌സ്, മത്സ്യതീറ്റ തുടങ്ങിയവയുടെ സെയിൽസ് കൗണ്ടറും പ്രവർത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് അംബിക ചിദംബരം, ജില്ലാപഞ്ചായത്ത് അംഗം ശരത്, സിപിഎം ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, സിപിഎം നേതാക്കളായ മാത്യു നൈനാൻ, എം. ബാലകൃഷ്ണൻ, സംഘം ഭരണസമിതി അംഗങ്ങൾ, സംഘം സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റു സഹകാരികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

അലങ്കാര മത്സ്യപ്രദർശനവും വിൽപനയും, വ്യവസ്ഥകൾക്ക് വിധേയമായി ടിക്കറ്റ് നിരക്കിൽ ചൂണ്ടയിട്ടു മീൻ പിടിക്കൽ, ലൈവ് നാടൻ മത്സ്യ വിൽപ്പന, അലങ്കാര മത്സ്യത്തീറ്റ, നാടൻ മത്സ്യ തീറ്റ വിൽപ്പന, അലങ്കാര കല്ലുകൾ, അക്വേറിയം ടോയ്‌സ്, ഫിൽറ്റർ ,ട്യൂബ്, എന്നിവയുടെ വിൽപ്പന എന്നീ സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ അക്വേറിയം ടാങ്കുകൾ സെറ്റ് ചെയ്തു നൽകുന്നതാണെന്നും, മിനി അക്വാപോണിക്‌സ് യൂണിറ്റുകൾ ഓഡർ അനുസരിച്ച് ചെയ്തുകൊടുക്കുന്നതാണെന്നും സംഘം ഭാരവാഹികൾ അറിയിച്ചു.

എല്ലാദിവസവും രാവിലെ 9 മുതൽ 9.30 വരെ ഡാമിലെ മത്സ്യം പള്ളിക്കുന്ന് പോകുന്ന വഴിയിൽ ഉള്ള സംഘം ഓഫീസ് കെട്ടിടത്തിൽ വിൽപ്പനയ്ക്ക്  ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



Post a Comment

0 Comments