കൂട്ടാല വാർഡിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി


പട്ടിക്കാട്. കൂട്ടാല 58-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ സി.എസ്.ശ്രീജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിലും അങ്കണവാടികൾ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് ഓരോ അങ്കണവാടി പ്രവർത്തകരും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതെന്നും മെമ്പർ പറഞ്ഞു. അങ്കണവാടി ടീച്ചർ വിമല കണ്ണൻ, വർക്കർ പ്രേമ ദാസൻ, ജോസ് മയിനാട്ടിൽ, ആശാവർക്കർ ഉഷ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments