പട്ടിക്കാട്. കൈവശ വനാവകാശ രേഖകൾക്ക് റവന്യൂ പട്ടയം അനുവദിക്കുക, സർക്കാർ സർവീസുകളിൽ നിലവിലുള്ള സംവരണ തോത് ഉയർത്തുക, പട്ടികജാതി പട്ടികവർഗ്ഗ സംവരണം സ്വകാര്യ എയ്ഡഡ് മേഖലകളിലും നടപ്പാക്കുക, രാജ്യത്തെ ദളിത് ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കുക, ആദിവാസി മേഖലകളിൽ കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കൽ എന്നീ അജണ്ടകളുമായി ആദിവാസി ക്ഷേമ സമിതി സംസ്ഥാന തലത്തിൽ വാഹനജാഥ സംഘടിപ്പിച്ചു. പാലക്കാട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന തെക്കൻ മേഖല ജാഥയ്ക്ക് വാണിയംപാറയിൽ സ്വീകരണം നൽകി. ആദിവാസി ക്ഷേമസമിതി ഏരിയ പ്രസിഡൻറ് ബിജു വർഗീസിന്റെ നേതൃത്വത്തിൽ ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ വിദ്യാധരൻ കാണിക്ക് സ്വീകരണം നൽകി. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ഏരിയ രക്ഷാധികാരി വി.സി. സുജിത്, ഏരിയ കമ്മിറ്റിയംഗം സി.പി. വില്യംസ്, എ.കെ.എസ് ഏരിയ സെക്രട്ടറി കൃഷ്ണൻ മണിയങ്കണർ, പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്‌സ്, ദീപു, എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments