ചുവന്നമണ്ണിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു


പട്ടിക്കാട്. ചുവന്നമണ്ണ് അക്വഡക്ടിനടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. തൊടുപുഴയിൽ നിന്നും കോയമ്പത്തൂരിലേയ്ക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് സംശയിക്കുന്നു. അക്വഡക്ടിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ജീവനക്കാർ അടക്കം 41 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല.



Post a Comment

0 Comments