പീച്ചി. മയിലാട്ടുംപാറയിൽ കാട്ടാനകളിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കിഴക്കേക്കുടിയിൽ മാത്തുണ്ണിയുടെ പറമ്പിലാണ് ആറ് ആനകൾ അടങ്ങിയ കാട്ടാനക്കൂട്ടം ഇറങ്ങിയത്. പ്രദേശത്തെ സോളാർ വൈദ്യുതി വേലി തകർത്ത് ഇറങ്ങിയ ആനകളെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്താനയത്. ഇതിനുള്ളിൽ മാത്തുണ്ണിയുടെ 400 പൂവൻ വാഴകൾ ആനകൾ നശിപ്പിച്ചു, ഡെപ്യൂട്ടി റെയിഞ്ചർ ടി.കെ ലോഹിതാക്ഷന്റ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. വാഴകൃഷി കൂടുതലുള്ള മേഖലകളിൽ നൈറ്റ് ഡ്യൂട്ടിക്ക് കൂടുതൽ വാച്ചർമാരെ ഏർപ്പെടുത്തിയിട്ടുള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ആനകൾ തകർത്ത വൈദ്യുതി വേലിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.


0 Comments