പട്ടിക്കാട്. കേരള പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ പാണഞ്ചേരി പഞ്ചായത്തിലെ രണ്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളും മികച്ച വിജയം നേടി. പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 17 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാർത്ഥിയും ഫുൾ എ പ്ലസ് നേടി. പട്ടിക്കാട് സ്‌കൂളിൽ സയൻസ് വിഭാഗത്തിൽ 118 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 109 പേരും വിജയിച്ചു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടി. കൊമേഴ്‌സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 59 കുട്ടികളിൽ 52 പേരും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 58 കുട്ടികളിൽ 42 പേരും വിജയം നേടി. ഇരു വിഭാഗത്തിലും മൂന്ന് വിദ്യാർത്ഥികൾ വീതം ഫുൾ എ പ്ലസുകളും സ്വന്തമാക്കി. സയൻസിൽ കെ.എ നീരജ (1194/1200),
കോമേഴ്‌സിൽ സുഷ്മിത (1174/1200), ഹ്യുമാനിറ്റീസിൽ എം.വി ശ്രീഹരി (1188/1200) എന്നിവർ ടോപ്പർമാരായി. മൂന്നു വിഭാഗങ്ങളിലായി ആകെ പരീക്ഷ എഴുതിയത് 235 കുട്ടികളാണ്. ഇതിൽ 202 കുട്ടികൾ വിജയിച്ചു. 86 ശതമാനമാണ് സ്‌കൂളിന്റെ വിജയം.
116 കുട്ടികളാണ് പീച്ചി സ്‌കൂളിൽ പരീക്ഷ എഴുതിയത്. ഇതിൽ കൊമേഴ്‌സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 57 കുട്ടികളിൽ 32 പേരും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 59 കുട്ടികളിൽ 20 പേരുമാണ് വിജയിച്ചത്. ഇതിൽ കൊമേഴ്‌സ് വിഭാഗത്തിലെ ടി.വി ലക്ഷ്മി (1157/1200) മാർക്കോടെ ഫുൾ എ പ്ലസ് നേടി. 45 ശതമാനമാണ് പീച്ചി സ്‌കൂളിന്റെ വിജയം.

0 Comments