തൃശൂർ. സംസ്ഥാന സർക്കാർ നികുതി കൊള്ളയും പെർമിറ്റ് ഫീസ് വർധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) തൃശൂർ താലൂക്ക് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികളുമായി മുൻപോട്ടു പോകുന്ന ഇടതു സർക്കാരിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തു വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് യു.എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ്, വസന്തൻ ചിയ്യാരം, സോമൻ കൊളപ്പാറ, ഷാജു വടക്കൻ, ജോയ്‌സൺ ചാലിശ്ശേരി, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജയന്തി, കുമാരി കൃഷ്ണൻകുട്ടി, സുനിൽ കാളത്തോട്, സി.ഒ എൽദോസ്, സിബി വട്‌ലായി, സനീഷ്, ശ്രീജിത്ത്, ആസിഫ് തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments