പീച്ചി. തൃശൂർ എംപി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ നടത്തുന്ന എം.പി കെയറിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഒല്ലൂർ ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് എംപി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എംപി കെയർ കോഡിനേറ്റർമാരായ കെ.സി. അഭിലാഷ്, ജൈയ്ജു സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെപിസിസി അംഗം ലീലാമ്മ തോമസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ. ബേബി ബൈജു വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, നേതാക്കളായ സിനോയ് സുബ്രഹ്മണ്യം, ജിത്ത് ചാക്കോ, സി.വി ജോസ്, വിനിഷ് പ്ലാച്ചേരി, ആരോഷ് ടി.എ, റീന മേരി, റെജി മരോട്ടിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഒല്ലൂർ ഏരിയ ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ ഏലിയാമ്മ റാഫേലിനോടൊപ്പം ഏഴോളം ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വർഷത്തിൽ രണ്ട് തവണ ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും എന്ന് ഡോക്ടർ ഏലിയാമ്മ റാഫേൽ പറഞ്ഞു.


0 Comments