കണ്ണാറ. മണലിപ്പുഴയ്ക്കു കുറുകെ കണ്ണാറയിൽ പുതിയ പാലം നിർമ്മിച്ച് അഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല.
പാലത്തിന്റെ കിഴക്കുഭാഗത്ത് വേണ്ട അപ്രോച്ച് റോഡാണ് ഇതു വരെയും പണിയാത്തത്. ഇതുമൂലം പാലത്തിൽ നിന്ന് പീച്ചി ഡാം റോഡിലേക്ക് വാഹനങ്ങൾക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വളരെ അപകടകരമായ നിലയിലാണ് വാഹനങ്ങൾ ഇപ്പോൾ പഴയ റോഡിലേക്ക് ക ടക്കുന്നത്.
പാലത്തിൽ നിന്ന് നേരെ കണ്ണാറ സെന്ററിലേക്ക് എത്തുന്ന തരത്തിൽ റോഡ് നിർമ്മിക്കണം. എളുപ്പത്തിൽ നിർമ്മാണം നടത്താൻ കഴിയുന്ന തരത്തിൽ നിരപ്പുള്ള ഭൂമിയാണ് ഇവിടെയുള്ളത്. ഈ ഭാഗത്ത് വ്യാപകമായി കയ്യേറ്റങ്ങൾ ഉണ്ടായിരുന്നു. ഇവ അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കേസുകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ റോഡ് നിർമ്മാണത്തിന് തട സ്സമുണ്ടാക്കുന്ന തരത്തിൽ കേസുകൾ ഒന്നും നിലവിലില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നേരത്തെ നൽകിയിരുന്ന വിശദീകരണം.
എന്നിട്ടും കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അപ്രോച്ച് റോഡ് പണിയാത്തത് എന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ പണികൾ തുടങ്ങിയിട്ടും കണ്ണാറ പു തിയ പാലത്തിന്റെ കിഴക്കു ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണം നടത്താത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.


0 Comments