സെർവർ തകരാർ: ചുവന്നമണ്ണ് റേഷൻ വിതരണ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കരിദിനം ആചരിച്ചു


പട്ടിക്കാട്. സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചുവന്നമണ്ണ് റേഷൻകടയുടെ മുമ്പിൽ കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായാണ് ചുവന്നമണ്ണിലും കരിദിനം ആചരിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. റേഷൻ വിതരണം പുനഃസ്ഥാപിക്കാത്തത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്‌ക്രിയമായി മുന്നോട്ടു പോവുകയാണെന്നും അഭിലാഷ് ആരോപിച്ചു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ സി.വി ജോസ്, എം.എ മൊയ്തീൻകുട്ടി, കെ.ബി ലിബീഷ്, പി.ജി ബേബി, ടി.വി ജോൺ, റെജി പി.പി, കെ.എം പൗലോസ്, ജോർജ് എടശ്ശേരി, തിമോത്തി സി.പി, എ.സി മത്തായി, കാർഡ് ഉടമകൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments