എഐടിയുസി യൂണിയൻ വാണിയംപാറയിൽ മെയ് ദിന പരിപാടി സംഘടിപ്പിച്ചു


വാണിയംപാറ. മെയ് ദിന പരിപാടികളുടെ ഭാഗമായി എഐടിയുസി വാണിയംപാറ യൂണിയൻ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എഐടിയുസി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എ. അബൂബക്കർ പതാക ഉയർത്തി. സിപിഐ ബ്രാഞ്ച് സെക്രട്ടറി പി.ആർ. കൃഷ്ണൻ, യൂണിയൻ ഭാരവാഹികളായ ഇ.വി. ബാബു, അൻസർ, മുസ്തഫ, ബേബി, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments