അശരണർക്ക് ആശ്വാസമായി സെറാഫ്‌സിന്റെ മെഡികെയർ പദ്ധതിക്ക് തുടക്കം കുറിച്ചു


പട്ടിക്കാട്. സെറാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡികെയർ പദ്ധതിക്ക് തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ.രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ മുഖ്യാതിഥിയായി. സെറാഫ് പ്രസിഡന്റ് ഫാ. സി.എം. രാജു അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന തുടർച്ചയായി ചികിത്സയും മരുന്നും ആവശ്യമായി വരുന്ന രോഗികൾക്ക് എല്ലാമാസവും ആയിരം രൂപയുടെ മരുന്നു നൽകുന്ന പദ്ധതിയാണ് മെഡികെയർ പദ്ധതി. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 50 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടിക്കാടുള്ള ജൻ ഔഷധി ഷോപ്പിലൂടെയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. തെരഞ്ഞെടുത്ത 50 പേർക്കും മെഡികെയർ കാർഡ് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് സൗജന്യമായി മരുന്ന് വാങ്ങേണ്ടത്.  ജൻ ഔഷധി മാനേജിംഗ് ഡയറക്ടർ യു.എൻ ജോർജ് പദ്ധതി വിശദീകരണം നടത്തി. സെറാഫ്‌സ് കൺവീനർ എബ്രഹാം നാഞ്ചിറ, അംഗങ്ങളായ  ഈശോ ജോയ്, ഷാജി, അനിൽ സി.പി, ബെന്നി ടി.വി, എൽദോ ടി.പി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments