കല്ലിടുക്കിൽ ബേക്കറിയിൽ മോഷണ ശ്രമം


പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ പ്രവർത്തിക്കുന്ന അന്ന ബേക്കറിയിൽ മോഷണ ശ്രമം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്ന് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പാൽ സപ്ലൈ ചെയ്യുന്നതിനുള്ള വാഹനം വരുന്നത് കണ്ട് രക്ഷപെടുകയായിരുന്നു. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.




Post a Comment

0 Comments