പട്ടിക്കാട്. ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ശനി മുതൽ തിങ്കൾ വരെയാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് നടന്ന പ്രദക്ഷിണത്തിന് ശേഷം 8 യൂണിറ്റുകളിൽ നിന്നുള്ള അമ്പ് പള്ളിയിൽ പ്രവേശിച്ചു. പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ആന്റോസ് എലുവത്തിങ്കൽ മുഖ്യ ധാർമികത്വം വഹിച്ചു. കൈകാരന്മാരായ ജോർജ്ജ് ഓലിയാ പുറത്ത്, ജോണി കണ്ടത്തിൽ, ബാബു ചിരക്കത്തൊട്ടിയിൽ, ജനറൽ കൺവീനർ ബിജു കൈനിക്കര, ഫിനാൻസ് കൺവീനർ ഫ്രാൻസിസ് വല്ലൂരാൻ, സെക്രട്ടറി സിജോ വല്ലൂരാൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. തിരുനാൾ ദിവസമായ ഞായറാഴ്ച ലെദീഞ്ഞ്, നോവേന എന്നിവയ്ക്കുശേഷം വിശുദ്ധ കുർബാനയും, വൈകിട്ട് പ്രദക്ഷിണവും ഉണ്ടായിരുന്നു.

0 Comments