സെർവർ തകരാർ: പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു


പീച്ചി. സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു. വിലങ്ങന്നൂർ റേഷൻ കടയ്ക്ക് മുൻപിൽ നടന്ന പ്രതിഷേധ യോഗം മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം തകർക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാരും, കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നതിനും ദ്രോഹിക്കുന്നതിനും  വേണ്ടി ഇടതുപക്ഷ സർക്കാരും മത്സരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷിബു പോൾ പറഞ്ഞു. 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുര്യൻ, സി.എസ് ശ്രീജു, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിന്ദു ബിജു എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കളായ ചന്ദ്രൻ, സി.ഡി. ആന്റണി, സജി ആൻഡ്രൂസ്, തങ്കായി കുര്യൻ, യാക്കോബ് പയ്യപ്പിള്ളി, ബി.ആർ. എഡിസൺ, മേരി ചാണ്ടി, ഐഎൻടിയുസി തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments