പട്ടിക്കാട്. കോരംകുളം ക്ഷേത്രത്തിൽ നടപ്പുര നിർമ്മാണവുമായി ബന്ധപ്പെട്ട് എട്ട് തൂണുകളുടെ നിർമ്മാണം ആരംഭിച്ചു. കന്യാകുമാരിയിൽ നിന്ന് എത്തിച്ച ശ്രീകൃഷ്ണ ശിലകൾ ക്ഷേത്രം ഭാരവാഹികൾ മാലയിട്ടു സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി കർപ്പൂര ആരാധന നടത്തി. വരും ദിവസങ്ങളിൽ ഒറ്റപ്പാലം അയ്യപ്പൻ കുട്ടിയുടെ നേതൃത്വത്തിൽ 8 ശിൽപികൾ ശ്രീകൃഷ്ണ ശിലയിൽ ദശാവതാരം കൊത്തുകയും മറ്റു അലങ്കാര പണികൾ നടത്തുകയും ചെയ്യും. ഒരുമാസത്തിനുശേഷം പ്രതിഷ്ഠാദിനത്തിൽ കൽത്തൂണുകൾ സമർപ്പിക്കും. ചടങ്ങിൽ സെക്രട്ടറി കോരംകുളം പീതാംബരൻ, പ്രസിഡന്റ് ബിജു കൊല്ലമറ്റം, കമ്മറ്റി മെമ്പർ സതീഷ് മേലുവീട്ടിൽ എന്നിവരും മറ്റു ശിൽപികളും പങ്കെടുത്തു.


0 Comments