പട്ടിക്കാട്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കണ്ടെത്തുന്നതിനായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. പട്ടിക്കാട് പ്രദേശത്തുള്ള ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നായി നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പേപ്പർ ഗ്ലാസുകളും പിടിച്ചെടുത്തതായും പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പി.എൻ വിനോദിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments