ഒരപ്പൻകെട്ടിലെ കയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ത്രിമൂണിനെ ബിജെപി പ്രവർത്തകർ ആദരിച്ചു


കണ്ണാറ. കഴിഞ്ഞദിവസം ഒരപ്പൻകെട്ടിലെ കയത്തിൽ വീണ് അപകടത്തിൽപ്പെട്ട യുവാക്കളുടെ ജീവൻ രക്ഷിക്കാൻ കയത്തിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ കരിപ്പാറ വീട്ടിൽ ത്രിമൂണിനെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിച്ചു.

ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയ ആറംഗ സംഘത്തിലെ കൊല്ലങ്കോട് സ്വദേശിയായ രോഹിത്, തൃശ്ശൂർ സ്വദേശി അമിൽ എന്നവരാണ് കയത്തിൽ വീണത്. സുഹൃത്തുക്കളുടെ അലമുറകൾ കേട്ട് ഓടിയെത്തിയ ത്രിമൂൺ കയത്തിലിറങ്ങി ഇവരെ പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും പുറത്തെടുത്തുവെങ്കിലും രോഹിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അമിലിനെ അപകടം കൂടാതെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞു. 

ഒരപ്പൻ കെട്ട് സന്ദർശിക്കാൻ എത്തുന്നവർ ഈ കയത്തിൽ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കണ്ടാൽ ശാന്തമെന്ന് തോന്നുമെങ്കിലും  വേനൽക്കാലത്ത് പോലും രണ്ടാളിലേറെ ആഴമുണ്ട് ഈ കയത്തിന്. അപകടങ്ങളിൽ പെട്ട് പലർക്കും ജീവൻ നഷ്ടമായിട്ടുമുണ്ട്. പലപ്പോഴും അപകട ഘട്ടങ്ങളിൽ രക്ഷകരായി ഓടിയെത്തുന്നത് സമീപവാസികളായ ത്രിമൂണും സഹോദരൻ ത്രിപുരേഷുമാണ്. 42 വർഷമായി ഒരപ്പൻകെട്ടിന് സമീപത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്. ത്രിമൂണിനെ ബി.ജെ.പി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി അജി പൊന്നാടയണിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ പൂശ്ശേരി, പീച്ചി ഏരിയ വെസ് പ്രസിഡന്റ് സുഹാസ് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments