കണ്ണാറ. ഒരപ്പൻകെട്ടിലെ കയത്തിൽ സന്ദർശകർ അടിക്കടി അപകടത്തിൽപ്പെടുന്നത് തടയാൻ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ബിജെപി ആരോപിച്ചു. അപകടങ്ങളും മരണങ്ങളും ആവർത്തിച്ചിട്ടും അപകടമേഖലയെ വേർതിരിക്കാനും അപകട സൂചനാ ബോർഡ് സ്ഥാപിക്കാനും പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് ബിജെപി പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി അജി പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഒരപ്പൻകെട്ട് വളരുകയാണ്. കൂടുതൽ സന്ദർശകർ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവർക്ക് അപകട മുന്നറിയിപ്പ് നൽകാനും ജീവൻ രക്ഷിക്കാനും വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.


0 Comments