പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറിപ്പോകുന്ന
കൃഷി ഓഫീസർ ടി.ആർ അഭിമന്യുവിന് പാണഞ്ചേരി പഞ്ചായത്തും കർഷകരും സംയുക്തമായി യാത്രയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.പി രവീന്ദ്രൻ പഞ്ചായത്തിനുവേണ്ടി യാത്രയയപ്പ് നൽകി. തുടർന്ന് കർഷകരുടെ നേതൃത്വത്തിലും യാത്രയപ്പ് നൽകി. കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമയം നോക്കാതെ കർമ്മനിരതനാവാൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് പി.പി രവീന്ദ്രൻ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലജൻ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


0 Comments