വ്യാപാരോത്സവ് 2023 സീസൺ 4 നറുക്കെടുപ്പ് നടത്തി


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യാപാരോത്സവ് 2023 ന്റെ സീസൺ 4 നറുക്കെടുപ്പ് വ്യാഴാഴ്ച നടത്തി. പട്ടിക്കാട് സെന്ററിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ വിംഗ് പ്രസിഡന്റ് രാഗിണി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, വനിതാ വിംഗ് ട്രഷറർ റീന മേരി ജോൺ, മറ്റ് എക്‌സി. മെമ്പർമാർ, യൂത്ത് വിംഗ് ഭാരവവാഹികൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments