ലഹരിവിരുദ്ധ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു


പട്ടിക്കാട്. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 89-90 ബാച്ചായ കാറ്റാടീസിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ എത്തിയ കുട്ടികൾക്ക് 'അരുത് ലഹരി. ആസ്വദിക്കാം ജീവിതം.' എന്ന സന്ദേശം ഉൾക്കൊണ്ട ലഘുലേഖകയോടൊപ്പം ഓരോ പേനയും നൽകി. കാറ്റാടീസ് പ്രസിഡന്റ് ഷിബു മാമല, ട്രഷറർ ജോർജുകുട്ടി ഐക്യനാടൻ, സെക്രട്ടറി എബി കെ.വി, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ എം, പ്രവർത്തകരായ മോൻസി, സുനിൽ പ്രസന്നൻ, ജോയ്‌സി, രേഖ, സിന്ധു എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments