ഇന്ത്യയുടെ മണ്ണും മനസ്സും തൊട്ടറിയാൻ പട്ടിക്കാട് സ്വദേശി പ്രസീദിന്റെ ബുള്ളറ്റ് യാത്ര


പട്ടിക്കാട്. കന്യാകുമാരി മുതൽ കാശ്മീർ വരെ, ഭുവനേശ്വർ മുതൽ വഡോദര വരെ ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളെ നേരിട്ട് അറിയാൻ പ്രസീദ് യാത്ര തുടങ്ങി. പ്രസീദിന്റെ യാത്ര പീച്ചി പോലീസ് സ്‌റ്റേഷൻ പരിസരത്ത് മന്ത്രി കെ. രാജൻ ഫ്‌ലാഗ് ഓഫ് ചെയ്തു. മൂന്നുമാസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് വേണ്ടി ഏതാണ്ട് അത്ര നാൾ തന്നെ നടത്തിയ ഗൃഹപാഠം യാത്രയെ പൂർണ്ണ വിജയത്തിലെത്തിക്കുന്നവാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

പട്ടിക്കാട് സ്വദേശിയായ പടിക്കലാത്ത് പ്രസീദ് പ്രകൃതിയെ സ്‌നേഹിക്കാം ജനങ്ങളെ സ്‌നേഹിക്കാം എന്ന സന്ദേശം ഉയർത്തി 90 ദിവസത്തെ ഭാരത സഞ്ചാരം ആരംഭിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള 20 സംസ്ഥാനങ്ങളിലൂടെ ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ചു നാടിനെ അറിയുകയാണ് ലക്ഷ്യം. വടക്കൻ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു ലഡാക്കിൽ എത്തി അവിടെനിന്ന് പത്ത് ദിവസത്തോളം രാജസ്ഥാനിൽ താമസിച്ച് മറ്റുള്ള സംസ്ഥാനങ്ങളും സഞ്ചരിച്ച് തമിഴ്‌നാട് വഴി തിരികെ കേരളത്തിൽ എത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 

പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പീച്ചി എസ്എച്ച്ഒ പി.എം. രതീഷ്, കെ.വി. ചന്ദ്രൻ, സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, പഞ്ചായത്തംഗം ആനി ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments