വഴുക്കുംപാറ. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ നിന്നും കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്‌കൂളിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കോടെ പാസായ അയന ബിജുവിനെ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വഴുക്കുംപാറയിലെ അയനയുടെ വീട്ടിലെത്തി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ ഉപഹാരം നൽകി. ഷിബു പോൾ, ജോൺ സണ്ണി, ജയ്‌മോൻ ഫിലിപ്പ്, മോഹനൻ സി, അജി പി.സി. കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


0 Comments