പീച്ചി വോളിബോൾ അക്കാദമി രൂപീകരിച്ചു


പീച്ചി. വോളിബോൾ കളിക്ക് ഏറെ പ്രചാരമുള്ള പാണഞ്ചേരി പഞ്ചായത്തിൽ നിന്നും മികച്ച താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പീച്ചി വോളിബോൾ അക്കാദമി രൂപീകരിച്ചു. പീച്ചി, വിലങ്ങന്നൂർ, പട്ടിലുംകുഴി, മൈലാട്ടുംപാറ, വീണ്ടശ്ശേരി, ചേരുംകുഴി തുടങ്ങിയ വോളിബോൾ കളിയെ സ്‌നേഹിക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ഇത് വലിയ പ്രോത്സാഹനമാകും. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ പീച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു ചേർന്ന യോഗത്തിലാണ് പീച്ചി വോളി അക്കാദമി ക്ലബ്ബ് രൂപീകരിച്ചത്. ഒരു ഇൻഡോർ വോളിബോൾ കോർട്ട് നിർമ്മിക്കുന്നതിനും ക്ലബ്ബിന് പദ്ധതിയുണ്ട്. ഷാജി കോടങ്കണ്ടത്ത് ഉൾപ്പെടെ പത്തു പേരെ ക്ലബ്ബിന്റെ രക്ഷാധികാരികളായും ഭാരവാഹികളായി ജോർജ് കാക്കശ്ശേരി (പ്രസിഡന്റ്), കെ.വിബിനു (സെക്രട്ടറി) വൈസ് പ്രസിഡന്റുമാർ എന്നിവരെയും തിരഞ്ഞെടുത്തു.




Post a Comment

0 Comments