കണ്ണാറ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ഡയറി സയൻസ് വിദ്യാർത്ഥികൾ കണ്ണാറ സ്‌കൂളിൽ ബോധവൽക്കരണ പരിപാടി നടത്തി. 'ഫുഡ് സല്വേഷൻ 2023' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫ്‌ലാഷ് മോബ്, സ്‌കിറ്റ്, ക്ലാസുകൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ഡയറി സയൻസ്, ഫുഡ് ടെക്‌നോളജി എൻജിനീയറിംഗ്, ഫുഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളുടെ മേധാവികളും ഉദ്യോഗസ്ഥരും പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments