കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം തൃശൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി പോൾ മാത്യു നിർവഹിച്ചു. കുട്ടികൾക്ക് വായനയുടെയും അറിവിന്റെയും ലോകത്തേക്ക് കടക്കാനുള്ള വാതിലായി വായന മാസാചരണ പരിപാടികൾ മാറണമെന്നും പത്രപാരായണത്തിന് അതിൽ പ്രധാന പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് തയ്യാറാക്കിയ വായനക്കുറിപ്പുകൾ കുട്ടികൾ വായിച്ചു. അൽന ബേബി ചൊല്ലിക്കൊടുത്ത വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. ജൂൺ 19 കാലത്ത് 10 മണിക്ക് എസ്എസ് ജി ചെയർമാൻ എം.പി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, എസ്.ആർ ജി കൺവീനർ ചിത്രലേഖ ടീച്ചർ, വിദ്യാരംഗം സാഹിത്യ വേദി കൺവീനർ ജയശ്രീ ടീച്ചർ എന്നിവർ സംസാരിച്ചു.


0 Comments