പീച്ചി വി.അന്തോണീസിന്റെ കപ്പേളയിലെ തിരുനാൾ ആഘോഷിച്ചു


പീച്ചി. ലൂർദ് മാതാ പള്ളിയുടെ കീഴിൽ പീച്ചി ഇരുമുള്ള് പ്രദേശത്തുള്ള വി.അന്തോണീസിന്റെ കപ്പേളയിലെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവസമായ ഞായറാഴ്ച വിശുദ്ധ കുർബാന, വിശ്വാസ പരിശീലനം, ആഘോഷമായ തിരുനാൾ പാട്ടു കുർബാന, ലൂർദ് പള്ളിയിൽ നിന്നും സെന്റ് ആന്റണീസ് കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന എന്നിവയും ഉണ്ടായിരുന്നു. പള്ളി വികാരി ഫ്രാൻസിസ് തരകന്റെ മുഖ്യ കാർമികത്വത്തിലാണ് തിരുനാൾ ദിന ചടങ്ങുകൾ നടന്നത്. തിരുനാൾ സമാപനത്തോടനുബന്ധിച്ച് നേർച്ച പായസ വിതരണവും, കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.



Post a Comment

0 Comments