പട്ടിക്കാട്. ഗവ. എൽപി സ്‌കൂളിന് സഹായ ഹസ്തവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് ഭാരവാഹികൾ സ്‌കൂളിലെത്തി. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള സ്റ്റീൽ ബക്കറ്റുകൾ സമിതി അംഗങ്ങൾ സ്‌കൂളിന് കൈമാറി. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എന്നിവർ ചേർന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് പി.ജെ അജി, ഹെഡ്മിസ്ട്രസ് ഷിനി, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ബക്കറ്റുകൾ നൽകിയത്.


0 Comments